നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണമാണ് മോഷണം പോയത്.


 നിയമസഭാ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ സ്വർണ്ണം മോഷണം പോയി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണമാണ് മോഷണം പോയത്. അരിത ബാബു കൻ്റോൺമെന്റ്റ് സ്റ്റേഷനിൽ പരാതി നൽകി. പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിന് എത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബു.


പ്രതിഷേധത്തിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു ഒന്നരപവനോളം സ്വർണം സൂക്ഷിച്ചത്. തുടർന്ന് സ്വർണം നഷ്ടമായതിൽ കൻറോൻന്മെന്റ്റ് പൊലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post