രണ്ടുദിവസങ്ങളിലായി അക്കിക്കാവ് ടി എം വി എച്ച് എസ് സ്കൂളിൽ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. 648 പോയിൻ്റുകൾ നേടി കുന്നംകുളം ബഥനി സെൻ്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി . എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ചെറുപ്രായത്തിൽ തന്നെ കുട്ടികളുടെ ശാസ്ത്രബോധവും കലാകായിക കഴിവുകളും വളർത്തിയെടുക്കുക എന്നതാണ് ശാസ്ത്രോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ല ഡിഡിഇ അജിതകുമാരി മുഖ്യ അതിഥിയായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ മൊയ്‌തീൻ, കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഐ രാജേന്ദ്രൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, സ്കൂൾ പിടിഎ, എം പി ടി എ ഭാരവാഹികൾ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്‌മിസ്ട്രസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം നടത്തി. ഉപജില്ലയിലെ 105 വിദ്യാലയങ്ങളിൽ നിന്നായി 3500 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര - ഗണിത- സാമൂഹ്യശാസ്ത്ര ഐ.ടി പ്രവർത്തി പരിചയ മേളയിൽ 500 പോയിൻ്റുകൾ നേടി പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം സ്ഥാനവും, 431 പോയിന്റോടെ ചൊവ്വന്നൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.