മീൻപിടുത്തവുമായി ബന്ധപ്പെട്ട് പട്ടികജാതിയിൽപ്പെട്ട യുവാവിനെ വാക്ക് തർക്കത്തിനിടെ കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ.

 

മീൻപിടുത്തവുമായി ബന്ധപ്പെട്ട് പട്ടികജാതിയിൽപ്പെട്ട യുവാവിനെ വാക്ക് തർക്കത്തിനിടെ കത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷത്തെ കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ.


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട ചാഴിയാട്ടിരി എന്ന സ്ഥലത്ത് ചിറയുടെ പരിസരത്ത് വെച്ച് മീൻ പിടുത്തവുമായി ബന്ധപ്പെട്ട് വാക്ക് തർക്കത്തിനിടെ പട്ടികജാതിയിൽപ്പെട്ട യുവാവിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കാര്യത്തിന് ഷാജഹാൻ 32 S/o മുസ്തഫ , ചോഴിയംകാട്ടിൽ (H). കറുകപുത്തൂർ, ചാത്തനൂർ , ചാലിശ്ശേരി എന്നയാൾക്കെതിരെ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ പ്രതിക്ക് 307 IPC വകുപ്പ് പ്രകാരം 10 വർഷത്തെ കഠിന തടവിനും, 50,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു കൊല്ലത്തെ അധിക കഠിന തടവിനു ബഹു SC/ST കോടതി ജഡ്‌ജ് ജോമോൻ ജോൺ അവർകൾ ശിക്ഷിച്ച് ഉത്തരവായി. പ്രതി പിഴ അടയ്ക്കുന്ന പക്ഷം 25,000 രൂപ കുത്തേറ്റ ഉണ്ണികൃഷ്ണന് നൽകുവാനും വിധിയായി. കേസ്സ് രജിസ്റ്റർ ചെയ്തത് അന്നത്തെ SI ആയ അനീഷ് ആണ്. DySP S. സുരേഷ് അന്വേഷണം നടത്തി ബഹു കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷന് വേണ്ടി അഡ്വക്കേറ്റ് P ജയൻ ഹാജരായി. SI മാരായ ഷാജി കൃഷ്ണൻ, ഗ്ലാഡിൻ ഫ്രാൻസിസ്, SCPO സുനിൽ എന്നിവർ അന്വേഷണത്തിന് സഹായിച്ചു. SCPO സുഭാഷിണി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


മേൽ കേസിലടക്കം നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നതിനെത്തുടർന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷാജഹാനെ 2024 വർഷത്തിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (a) പ്രകാരം പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ R.ആനന്ദ് IPS സമർപ്പിച്ച ശുപാർശയിൽ ബഹു. തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായിരുന്ന ശ്രീമതി. എസ്. അജീതാ ബേഗം IPS, അവർകളുടെ ഉത്തരവ് പ്രകാരം 21.04.2024 തീയതി പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും 6 മാസത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നതും, 20.10.2024 തീയതി ടികാലാവധി അവാനിച്ചിരുന്നതുമാണ്. 2013 വർഷത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽവച്ച് മയക്കുമരുന്നിത്തിൽപ്പെട്ട കഞ്ചാവ് പിടിക്കപ്പെട്ട കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്..

Post a Comment

Previous Post Next Post