** കടങ്ങോട് : പാറപ്പുറം,ചോല പ്രദേശങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം.നാട്ടുകാരെയും വഴി യാത്രക്കാരെയും ആക്രമിച്ച പേപ്പട്ടി വളർത്തുമൃഗങ്ങളെയും കടിച്ചു.പേപ്പട്ടിയെ പിന്നീട് പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശപ്രകാരം ഡോഗ് റസ്‌ക്യു ക്യാച്ചർ ബൈജുവിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പിടികൂടി .ഒന്നര മാസം മുൻപ് കടങ്ങോട് മേഖലയിൽ തന്നെ മറ്റൊരു പേപ്പട്ടി സ്‌കൂൾ വിദ്യാർത്ഥിയെ ഉൾപ്പടെയുള്ളവരെ കടിച്ചു പരുക്കേൽപ്പിച്ചു