പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ വി സന്ധ്യ രാജി വെച്ചൊഴിഞ്ഞ വാർഡ് 9 ചാലിശ്ശേരി വാർഡിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ്വിഞ്ജാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ഡിസംബർ 10 ചൊവ്വാഴ്‌ച വാർഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 ബുധനാഴ്ച വോട്ടെണ്ണൽ നടക്കും. നവംബർ 22 വെള്ളിയാഴ്ച്‌ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. നവംബർ 23 ശനിയാഴ്ച നാമനിർദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാന്നുള്ള അവസാന തീയ്യതി നവംബർ 25 തിങ്കളാഴ്‌ചയാണ്. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന യു.ഡി.എഫിലെ എ.വി സന്ധ്യ പ്രസിഡന്റ് സ്ഥാനവും വാർഡ് മെമ്പർ സ്ഥാനവും രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ആകെയുള്ള 15 വാർഡുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഏഴ് അംഗങ്ങൾ വീതമാണുള്ളത്. നിലവിൽ യു ഡി എഫ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് പഞ്ചായത്ത് ഭരണം കയ്യാളുന്നത്. സീറ്റുകൾ തുല്യ നിലയിലായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും ഒരു പോലെ നിർണ്ണായകമാണ്