കേരളീയം 2024 കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു.


 പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയുടെയും തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂൾ എൻ എസ് എസ് ന്റെയും ആഭിമുഖ്യത്തിൽ "കേരളീയം 2024" കേരളപ്പിറവി ദിനാ ആഘോഷം സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണസംഘം യൂത്ത് വിങ്ങ് ജില്ലാസെക്രട്ടറി അമൽ സി ജെ അധ്യക്ഷത വഹിച്ച ചടങ്ങ് ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രകൃതിസംരക്ഷണ സംഘം സ്റ്റേറ്റ് സെക്രട്ടറി ഷാജി തോമസ് എൻ കേരളപ്പിറവി സന്ദേശവും പ്രതിജ്ഞയും വിദ്യാർത്ഥികൾക്ക് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജിത മോൾ പി പുല്ലേലി, പ്രകൃതി സംരക്ഷണസംഘം ജില്ലാ ജോയിൻറ് സെക്രട്ടറി റഫീഖ് കടവല്ലൂർ തുടങ്ങിയവർ ആശംസ അറിയിച്ചു. വിദ്യാർത്ഥികൾക്ക് "എന്റെ കേരളം" ക്വിസ് കോമ്പറ്റീഷനും വിജയികൾക്ക് വൃക്ഷത്തൈയും കൈമാറി. എൻഎസ്എസ് കോഡിനേറ്റർ ജിഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം അംഗങ്ങൾ, അധ്യാപകർ, എൻ എസ് എസ് വളണ്ടിയേഴ്സ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് എൻ എസ് എസ് സെക്രട്ടറി കൃഷ്ണ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post