പുസ്തക പ്രകാശനവും
അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും നവം. 30ന് നടക്കും.
കൂറ്റനാട്: അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയ കെ.ആർ ശ്രീലതയുടെ സ്ത്രീയും കലാരംഗവും എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും, അക്ഷരജാലകം ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും 2024 നവം.30ന് ഞാങ്ങാട്ടിരി
ശ്രീമഹർഷി വിദ്യാലയത്തിൽ നടക്കും.
ശനിയാഴ്ച വൈകുന്നേരം 4.30ന് ചേരുന്ന ചടങ്ങിൽ പ്രമുഖ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.
മഹർഷി വിദ്യാലയം ഡയറക്റ്റർ വിനയഗോപാൽ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങും
മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന അക്ഷരജാലകം പി എൻ പണിക്കർ പുരസ്‌കാരം കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിലിന് വേദിയിൽ വെച്ച് സമ്മാനിക്കും
കേരളത്തിലെ ശ്രദ്ധേയരായ നാല് അദ്ധ്യാപകർക്കാണ് ഗുരുശ്രേഷ്ഠ പുരസ്‌കാരം നൽകുന്നത്.
കാസർകോഡ് ജില്ലയിലെ പീലിക്കോട് പഞ്ചായത്തിലെ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.സ്കൂൾ അധ്യാപകൻ കെ.ടി. വിനയചന്ദ്രൻ,
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം പഞ്ചായത്തിലെ ഉമ്മനഴി എ.എൽ.പി. സ്കൂളിലെ അധ്യാപിക
എ.റൈഹാന,
വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ വടക്കനാട് ജി.എൽ.പി. സ്കൂളിലെ അധ്യാപിക ടി.കെ. സൗധ,
മലപ്പുറം ജില്ലയിലെ തിരൂർ പൊറുർ
വെള്ളേക്കാട്ട് മുഹമ്മദ് ഹംസ മെമ്മോറിയൽ എ എൽ പി സ്കൂൾ പ്രധാന അധ്യാപിക വി.ഹർഷ
എന്നിവർക്കാണ് ഈ വർഷത്തെ ഗുരുശ്രേഷ്ഠ പുരസ്കാരം
സമ്മാനിക്കുന്നത്.
10,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരമെന്ന് ഭാരവാഹികളായ ഹുസൈൻ തട്ടത്താഴത്ത്, സതീഷ് കാക്കരാത്ത്, പരമേശ്വരൻ ആറങ്ങോട്ടുകര,രാമനുണ്ണി മേലേതിൽ വത്സല ഞാങ്ങാട്ടിരി, ഗ്രന്ഥകാരി കെ.ആർ ശ്രീലത എന്നിവർ
അറിയിച്ചു.