ഒറ്റപ്പാലം വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി.


 ഒറ്റപ്പാലം വാണിയംകുളം ത്രാങ്ങാലിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 63 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയി. മൂച്ചിക്കൽ ബാലകൃഷ്ണ‌ന്റെ വീട്ടിലാണ് മോഷണം നടന്നത്. ബാലകൃഷ്ണൻ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലുള്ള മകളുടെ വീട്ടിൽ പോയിരുന്നു.ഈ സമയത്താണ് മോഷണം നടന്നത്. ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കൾ എത്തിയ വെള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

Previous Post Next Post