ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുപ്പതാം ഓർമ്മദിനം വെള്ളിയാഴ്ച ആചരിക്കും.

 

ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുപ്പതാം ഓർമ്മദിനം വെള്ളിയാഴ്ച ആചരിക്കും.


ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർത്ഥനയും 7 30ന് വിശുദ്ധ കുർബാനയും ബാവായെ അനുസ്മരിച്ച് ധൂപ പ്രാർത്ഥന, നേർച്ച വിളമ്പൽ എന്നിവ നടക്കും. 


ഒക്ടോബർ 31നാണ് ശ്രേഷ്ഠ കാതോലിക്ക ആബൂൻമോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തത്

തുടർന്ന് നവംബർ രണ്ടിന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയെ പുത്തൻകുരിശ് പാത്രിയർക്ക സെൻ്ററിലെ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ അടക്കം ചെയ്തു.


 വെള്ളിയാഴ്ച 30 ശ്രാദ്ധ ദിന ഓർമ്മയുടെ ഭാഗമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളിലും ശ്രാദ്ധദിനഓർമ്മ ആചരിക്കുന്നുണ്ട് 


ഡിസംബർ 9 ന് പുത്തൻകുരിശിൽ നടക്കുന്ന ബാവയുടെ 41 ശ്രാദ്ധദിനത്തിൽ ആകമാന സുറിയാനി ഓർത്തോഡകസ് സഭയുടെ പരമാദ്ധ്യക്ഷൻ മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ പാത്രീയർക്കീസ് ബാവ പങ്കെടുക്കും

Post a Comment

Previous Post Next Post