തിരുവനന്തപുരം : മൊബൈൽ റീചാർജ് തട്ടിപ്പനെതിരെ ജാഗ്രത വേണമെന്ന് കേരള പൊലീസ്. മൊബൈൽ ഫോൺ റീചാർജിങ് കുറഞ്ഞ നിരക്കിൽ ലഭിക്കുന്നുവെന്ന വ്യാജപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. തട്ടിപ്പ് സംഘം നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് യുപിഐ പിൻ നൽകുന്നതോടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകും. ഇത്തരത്തിൽ ലഭിക്കുന്ന വ്യാജ റീചാർജ് സന്ദേശങ്ങൾ അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റ് മുഖേനയോ സൈബർ പോലീസിൽ റിപ്പോർട്ട് ചെയ്യണം.