എടപ്പാൾ മേൽപ്പാലത്തിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
ഗുരുതര പരിക്കുകളോടെ ഒരാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്ന ഭാഗത്തു വെച്ച്
രാത്രി 12.45ന് ആണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ
ആലൂർ സ്വദേശിയായ യുവാവിനെ ഗുരുതര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.


