അനഗ്നമല വില്വാദ്രി നാടൻ പശുക്കൾക്ക് പുതുജീവൻ നൽകിയ വെറ്ററിനറി ഡോക്ടർക്ക് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം...


 അനഗ്നമല വില്വാദ്രി നാടൻ പശുക്കൾക്ക് പുതുജീവൻ നൽകിയ വെറ്ററിനറി ഡോക്ടർക്ക് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം...


തൃശൂർ: നിലവിൽനിന്നും അപ്രസക്തമായി പോകുമെന്ന ആശങ്കയിലായിരുന്ന കേരളത്തിലെ രണ്ട് നാടൻ പശുക്കളെ പഠന വിഷയമാക്കിയ മണ്ണുത്തി വെറ്ററിനറി രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ഡോ. വിനയ വി.ക്ക് യുവ ശാസ്ത്രജ്ഞ പുരസ്‌കാരം ലഭിച്ചു. നവംബർ 7-9 വരെ കൊച്ചിയിൽ നടന്ന 31-ാമത് സ്വദേശി ശാസ്ത്ര കോൺഗ്രസിൽ ഭാരതീയ വിജ്ഞാന സമ്പ്രദായ വിഭാഗത്തിലാണ് അവാർഡ് ലഭിച്ചത്. 


തൃശൂർ തിരുവില്വാമലയിൽ മാത്രം കാണപ്പെടുന്ന വില്വാദ്രി പശുക്കളും ഒറ്റപ്പാലത്തെ അനഗ്നമലയുടെ താഴ്‌വാരങ്ങളിൽ മാത്രം കാണപ്പെടുന്ന അനഗ്നമല പശുക്കളുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. തിരുവില്വാമലയിൽ 400ൽ താഴെ മാത്രം ഉണ്ടായിരുന്ന ഈ പശുക്കളുടെ എണ്ണം കുറയുന്നതായും, അനഗ്നമലയിൽ 50ൽ താഴെ മാത്രമാണ് ഇവയുടെ എണ്ണം നിലനിൽക്കുന്നതും പഠനത്തിൽ തെളിഞ്ഞു. 


ഈ പശുക്കളുടെ സംരക്ഷണത്തിനും തദ്ദേശീയ അറിവുകളുടെ പ്രാധാന്യത്തിലും പഠനം നടത്തിയ ഡോ. വിനയ വി., മണ്ണുത്തി വെറ്ററിനറി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുബിൻ മോഹന്റെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്

Post a Comment

Previous Post Next Post