വളയംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു; അപകടത്തിൽപ്പെട്ട കാർ തലകീഴായി മറിഞ്ഞു

 

ചങ്ങരംകുളം വളയംകുളത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ വളയംകുളം അസ്സബാഹ് കോളേജിന് വമുൻവശത്താണ് അപകടം. മുന്നിൽ പോയിരുന്ന കാർ മറ്റൊരു റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ പുറകിൽ വന്ന കാർ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ എരമംഗലം സ്വദേശിയായ കാർ യാത്രികനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post