പെരുമ്പടപ്പ്: പഞ്ചായത്ത് കേരള പ്രവാസി സംഘം ഈ വർഷത്തെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കേരള പ്രവാസി സംഘം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഫൈസൽ ബാവയിൽ നിന്നും പാലപ്പെട്ടി സ്വദേശി ചെമ്പയിൽ മുഹമ്മദ് നസീം മെമ്പർഷിപ്പ് സ്വീകരിച്ചു. ഏരിയാ വൈസ് പ്രസിഡൻ്റ് സക്കറിയ പി കെ അധ്യക്ഷനായിരുന്നു. ഷാജി മോൻ, കബീർ. കെഎം, ജയപ്രകാശ്, വിശ്വനാഥൻ മുസ്തഫ കെബി എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി മുസ്തഫ ടിഎച്ച് സ്വാഗതവും ജാബിർ എ ടി നന്ദിയും പറഞ്ഞു.


