എംടിഎം കോളേജ് ക്വിസ് ക്ലബും ലൈബ്രറിയും സംയുക്തമായി എരമംഗലം സിഎംഎംയുപി സ്കൂളിൽ വെച്ച് ക്വിസ് മത്സരത്തിൽ പ്രധാന അദ്ധ്യാപകൻ നൗഷാദ് കെ പരിപാടി ഉദ്ഘാടനം ചെയ്തു


വെളിയങ്കോട്. എംടിഎം കോളേജ് ക്വിസ് ക്ലബും ലൈബ്രറിയും സംയുക്തമായി എരമംഗലം സിഎംഎംയുപി സ്കൂളിൽ വെച്ച് ക്വിസ് മത്സരത്തിൽ പ്രധാന അദ്ധ്യാപകൻ നൗഷാദ് കെ പരിപാടി ഉദ്ഘാടനം ചെയ്തു. എംടിഎം കോളേജ് ലൈബ്രേറിയൻ ഫൈസൽ ബാവ ക്വിസ് മാസ്റ്റർ ആയിരുന്നു. സിഎംഎംയുപി സ്കൂളിലെ നിരഞ്ജൻ.കെ (അഞ്ചാം ക്ലാസ്), നിഹാൽ ഫൈസൽ, ആദിൽ അഹമ്മദ് (ഏഴാം ക്ലാസ്) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് നൗഷാദ് മാസ്റ്റർ, ജസ്‌ന ടീച്ചർ എന്നിവർ സമ്മാനങ്ങൾ നൽകി. ക്വിസ് ക്ലബ് അംഗങ്ങളായ നിഷാം, ഷാന തസ്‌നീം, റിനൂഫ്, ആഷിഫ്, മുസമ്മിൽ, നബീൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post