സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ തൃത്താലപ്പെരുമ ! മുടവനൂർ ഐ.ഇ.എസ് സ്കൂളിന് ഒന്നാം സ്ഥാനവും എ.ഗ്രേഡും.
തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ തൃത്താല ഐ.ഇ.എസ് സ്കൂളിന് ചരിത്രനേട്ടം. ഭാവാഭിനയത്തിൻ്റെ കൊടുമുടി കയറി കാണികളിൽ വിസ്മയം സൃഷ്ടിച്ച്
എ. ഗ്രെയ്ഡോടെയാണ് കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സംസ്ഥാന തലത്തിൽ നേട്ടം കൊയ്തതോടെ ഇനി ഈ ശാസ്ത്ര നാടകം നവംബർ 14ന് നടക്കുന്ന നാഷണൽ സോൺ മത്സരത്തിൽ മാറ്റുരയ്ക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും സാമൂഹിക വ്യവസ്ഥിതിയും എന്ന ശ്രദ്ധേയമായ പ്രമേയമാണ് നാടകം ചർച്ച ചെയ്തത്. ജീവസുറ്റ അഭിനയത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ഫിദയെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച സ്ക്രിപ്റ്റിനും നാടകത്തിനുമുള്ള അംഗീകാരവും ഐ.ഇ.എസിനെ തേടിയെത്തി.
അൽതാഫ്, മുസ്തഫ ഫർഹാൻ,
ഷഫ്ന, ദിൽന, ദിയ, സിനാൻ, ഫിദ എന്നിവരാണ് വേഷമിട്ടത്.
സ്വലേ - swale / 05.11.24