കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് വെള്ളിയാഴ്ച

 

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഗംഭീര മുഴുവൻ വിളക്കും അന്നദാനവും നവംബർ 22 വെള്ളിയാഴ്ച വിപുലമായി ആഘോഷിക്കുന്നു . എല്ലാ വർഷവും വൃശ്ചിക മാസത്തിലെ മുപ്പെട്ടു വെള്ളിയാഴ്‌ചയാണ് അയ്യപ്പൻ വിളക്ക് നടത്തുന്നത്. ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ തെക്കേടത്ത് ശശിധരൻ നമ്പൂതിരി, ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നവംബർ 21 വ്യാഴാഴ്‌ച വൈകീട്ട് നടക്കുന്ന ഭഗവത് സേവയോട് കൂടി ചടങ്ങുകൾ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ വിളക്ക് പന്തലിൽ മഹാഗണപതി ഹോമം ഉണ്ടായിരിക്കും വൈകീട്ട് ആറുമണിയോടെ കുന്നംകുളം തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ നിന്ന് ചിറമനേങ്ങാട് വാസുണ്ണി സ്വാമികളുടെ നേതൃത്വത്തിൽ പാലക്കൊമ്പ് എഴുന്നള്ളിക്കും . തുടർന്ന് പൂത്താലത്തിന്റെയും വാദ്യഘോഷങ്ങളുടെയും ഗജവീരന്മാരുടെ അകമ്പടിയോടും കൂടി നഗരപ്രദക്ഷിണം ചെയ്‌തു രാത്രി 9 മണിയോടെ വിളക്ക് ക്ഷേത്രം പന്തലിൽ സമാപിക്കും. തുടർന്ന് കാണിപ്പാട്ട്, പൊലിപ്പാട്ട്, വെട്ട്തട, തിരി ഉഴിച്ചിൽ എന്നിവയും ഉണ്ടാകും .

 ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങക്കും മൂന്നു നേരവും അന്നദാനം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, വൈസ് പ്രസിഡണ്ട് ഒ എ പരമൻ, ജോ: സെക്രട്ടറി രാജീവ് തറയിൽ, മെമ്പർ കെ കെ മണികണ്ഠ‌ൻ എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post