സിപിഐ എം തൃത്താല ഏരിയ സമ്മേളനത്തിന് വി എം ബാലൻ മാസ്റ്റർ നഗറിൽ ഇരുമ്പകശേരി അമാന കൺവെൻഷൻ സെൻ്ററിൽ തുടക്കമായി. മുതിർന്ന അംഗം കെ പി രാമചന്ദ്രൻ പതാക ഉയർത്തി. ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി
താൽക്കാലിക അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.വി കെ മനോജ് കുമാർ രക്തസാക്ഷി പ്രമേയവും,എം കെ പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ,ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ, വി കെചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് റിപ്പോർട്ടവതരിപ്പിച്ചു.
ടി പി കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ ,പി ആർ കുഞ്ഞുണ്ണി, കെ ആർ വിജയമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
പൊതുചർച്ച ആരംഭിച്ചു.
ഏരിയാ കമ്മറ്റി അംഗങ്ങളടക്കം 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ശനിയാഴ്ച വൈകീട്ട് 4.30ന് 1000 റെഡ് വളണ്ടിയർമാരുടെ മാർച്ചും, ബഹുജന റാലിയും
ആറങ്ങോട്ടുകര സെന്ററിൽ നിന്ന് ആരംഭിക്കും. തുടർന്ന് പൊതുസമ്മേളനം എം ചന്ദ്രൻ നഗറിൽ (ഇരുമ്പകശേരി എ യു പി സ്ക്കൂൾ ഗ്രൗണ്ട് ) സംസ്ഥാന കമ്മറ്റിയംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും .