തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു,25 ഓളം പേർക്ക് പരിക്ക്

 

തലപ്പാറയിൽ KSRTC ബസ് പാടത്തേക്ക് മറിഞ്ഞു,25 ഓളം പേർക്ക് പരിക്ക്


തിരൂരങ്ങാടി: തലപ്പാറയിൽ KSRTC ബസ് മറിഞ്ഞു 25ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച രാത്രിയോടെ തൊട്ടിൽപ്പാലത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 56ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ പാടത്തേക്ക് തലകീഴായാണ് ബസ് മറിയുകായിയിരുന്നു. നാട്ടുകാരെത്തിയാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തലകീഴായ ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. ബസിന്‍റെ പിന്നിലെ ചില്ല് നീക്കം ചെയ്താണ് പുറകിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. രാത്രിയായതിനാലും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നിലവില്‍ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ബസ് സ്ഥലത്ത് നിന്ന് ഉയര്‍ത്താനായിട്ടില്ല. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post