ഇന്ത്യൻ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് കടവല്ലൂരിലെ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ ആമുഖം ചുമരിൽ പതിപ്പിച്ചു. പ്രത്യേക അസംബ്ലിയും നടത്തി. അസംബ്ലിയിൽ ഭരണഘടനാ ആ മുഖം വായിക്കുകയും, ഭരണഘടന സംരക്ഷണ പ്രതിഞ്‌ജയെടുക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ കെ.വി. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വളണ്ടിയർ ലീഡർമാരായ അൽമാസ് ഫാത്തിമ,ഗായത്രി ബാബു, ആദർശ് പി.ആർ, അന്തന്ത കൃഷ്ണൻ, അഭിരാമി അനിലൻ, മുഹ്സിന കെ.എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആര്യ കെ.എ സ്വാഗതവും, അഭിനയ കെ.എം. നന്ദിയും പറഞ്ഞു.