കുന്നംകുളം : കുന്നംകുളം കഥ ക്ലബ് വാർഷികോത്സവം 2024 ഡിസംബർ 8 ന് വൈകിട്ട് 3 മണിക്ക് ബഥനി കോളേജ് സെമിനാർ ഹാളിൽ കുന്നംകുളം കഥ ക്ലബ് പ്രസിഡൻറ് ലിജോ ചീരൻ ജോസിന്റെ അധ്യക്ഷതയിൽ തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് ഉദ്ഘാടനം നിർവഹിക്കും.ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ മുൻ മലയാള വിഭാഗം മേധാവി ഡോ.കെ ശങ്കരനുണ്ണി ആമുഖ പ്രഭാഷണം നടത്തും.സിനിമാ നടൻ ഇർഷാദ് വിശിഷ്ടാതിഥിയായിരിക്കും.ബഥനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ബെഞ്ചമിൻ ഒഐസി വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിക്കും.ശ്രീകൃഷ്ണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ദാമോദരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.ബഥനി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. യാക്കോബ് ഒഐസി ചിത്ര പ്രദർശനം ഉദ്ഘാടനം നിർവഹിക്കും.കുന്നംകുളം കഥാ ക്ലബ്ബ് ജനറൽ സെക്രട്ടറി വേണുഗോപാൽ ഏറത്ത് സ്വാഗതം ആശംസിക്കും.
ഡോ. അരുൺ കൈമൾ, വിജിലൻസ് അസിസ്റ്റൻറ് ഡയറക്ടർ പി.എൻ വിനോദ് കുമാർ, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് കെ .പി സാക്സൺ, വൈഎംസിഎ പ്രസിഡൻറ് രഞ്ജൻ മാത്യു പി , ലയൺസ് ക്ലബ് പ്രസിഡൻറ് സി .കെ . അപ്പുമോൻ ,റോട്ടറി ക്ലബ് പ്രസിഡൻറ് ആനന്ദൻ കരുമത്തിൽ ,വൈസ് മെൻസ് ക്ലബ്ബ് പ്രസിഡൻറ് ഷൈജൻ സി ജോബ്, വൈഡബ്ല്യുസി എ പ്രസിഡൻറ് പ്രിയജിന്നി , കുന്നംകുളം കഥ ക്ലബ് ജോ.സെക്രട്ടറി രാജശ്രീ സി.വി ആശംസകൾ അർപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.