വെളിയങ്കോട്: എം ടീ എം മാനേജ്മെന്റ് ട്രസ്റ്റും എംടിഎം കോളേജിലെ എൻ എസ് എസ്ഉം സംയുക്തമായി നിർമ്മിച്ച് നൽകുന്ന മൂന്നാമത്തെ വീടിന്റെ കട്ടിള വെക്കൽ ഉൽഘടനം എംടിഎം കോളേജ് അസിസ്റ്റന്റ് മാനേജർ സജില നിർവഹിച്ചു.. വെളിയൻകോട് പഞ്ചായത്തിലെ പഴഞ്ഞി 4 വാർഡിലാണ് ഈ വീടിൻ്റെ പ്രവർത്തനം നടക്കുന്നത്. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻ പി, യൂണിറ്റ് സെക്രട്ടറിമാരായ വൈഷ്ണവ്, റഹീഷ എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


