ചാലിശേരിയിൽ യുവാവ് മരിച്ചു


ചാലിശ്ശേരി പെരുമണ്ണൂർ പനക്കൽ വീട്ടിൽ ജെൻസൺ മകൻ ജിസനാണ് (23) മരിച്ച നിലയിൽ കാണപ്പെട്ടത്.

വീട്ടിൽ യുവാവ് ഉറങ്ങി കിടക്കുന്ന നിലയിലാണ് കണ്ടത്.  മാതാ - പിതാക്കൾ നീലേശ്വരത്ത് ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. വെള്ളിയാഴ്ച സമീപത്തുള്ള പിതാവിൻ്റെ സഹോദരൻ്റെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണവുമായി എത്തിയപ്പോഴാണ് അവശനിലയിൽ കണ്ടത്. നാട്ടുകാർ ചേർന്ന് പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം

ജിസൺ തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.ചാലിശേരി പോലീസ് നടപടികൾ സ്വീകരിച്ചു.മൃതദ്ദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും 

സംസ്ക്കാരം നാളെ (ശനി - 08/11/2025) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ദൈവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെരുമണ്ണൂർ ഇടവക സെമിത്തേരിയിൽ 


മാതാവ് : സിജിലി

സഹോദരൻ : ഡീക്കൻ. ജോഹാൻ. (ജസ്റ്റിൻ )

Post a Comment

Previous Post Next Post