എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡില്‍ തെന്നി വീണ് പരിക്ക്.


 എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള നടനെ കണ്ട് യഥാ‍ര്‍ത്ഥ പൊലീസ് ആണന്ന് കരുതി സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത യുവാവിന് റോഡില്‍ തെന്നി വീണ് പരിക്ക്.ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ സ്കൂട്ടര്‍ റോഡില്‍ നിന്നും തെന്നി മറിഞ്ഞു.


മഴയെ തുടര്‍ന്ന് റോഡില്‍ തെന്നലുണ്ടായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സൂത്രധാരൻ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തില്‍ നിന്നിരുന്നത്. അപകടത്തിന് പിന്നാലെ ഷൈൻ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സെല്‍ഫിയും എടുത്താണ് നടൻ മടങ്ങിയത്.

Post a Comment

Previous Post Next Post