പാചകവാതക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു.


 പാചകവാതക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ വില 16 രൂപ 50 പൈസ വർധിപ്പിച്ചു. പുതിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.


തുടർച്ചായ അഞ്ചാം മാസമാണ് വില വർധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു.


ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു. ഡൽഹിയിൽ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കൊൽക്കത്തയിൽ 1927 രൂപയും മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയുമാണ് വില.

Post a Comment

Previous Post Next Post