കണ്ണൂർ- ഡൽഹി ഇൻഡിഗോ പ്രതിദിന സർവീസ് ഇന്ന് ആരംഭിക്കും. രാവിലെ 6.20നു കണ്ണൂരിൽനിന്നു പുറപ്പെട്ട് 9.25നു ഡൽഹിയിലെത്തുന്ന തരത്തിലാണു സമയക്രമം. കണ്ണൂരിൽനിന്ന് ആദ്യമായാണ് ഇൻഡിഗോ ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്നത്.
ആഭ്യന്തര സെക്ടറിൽ കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ ഏഴാമത്തെ സർവീസാണിത്. 20 മാസങ്ങൾക്കു ശേഷമാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കണ്ണൂർ-ഡൽഹി നേരിട്ടുള്ള സർവീസ് നടത്തുന്നത്.


