സി.പി.എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനം തുടങ്ങി.

 

സി.പി.എം കടവല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റി സമ്മേളനം തുടങ്ങി. ചൊവ്വാഴ്ച രാവിലെ കല്ലുംപുറത്ത് കൊടിയേരി ബാലകൃഷ്ണൻ നഗറിൽ പാർട്ടിയിലെ മുതിർന്ന അംഗം നിർമ്മല പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ വാസു ഉദ്ഘാടനം ചെയ്‌തു. വിശ്വംഭരൻ താൽക്കാലിക അധ്യക്ഷനായ യോഗത്തിൽ സുരേഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം ബാലാജി, കുന്നംകുളം ഏരിയ സെക്രട്ടറി എം.എൻ.സത്യൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം.എൻ മുരളീധരൻ, കെ.കൊച്ചനിയൻ എന്നിവർ സംസാരിച്ചു. പി.ഐ. രാജേന്ദ്രൻ, സി.കെ. വിശ്വംഭരൻ, എ.പി ബിന്ദു എന്നിവർ സമ്മേളനം നിയന്ത്രിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ രൂപീകരിച്ച 15 അംഗ ലോക്കൽ കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയായി അജിത് കുമാറിനെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു

Post a Comment

Previous Post Next Post