ചെമ്പൈ സംഗീതോത്സവം: ചാരുകേശിയുടെ ചാരുത പകര്‍ന്ന് ആനയടി ധനലക്ഷ്മിയുടെ കച്ചേരി


 ചെമ്പൈ സംഗീതോത്സവത്തിന്റെ ആറാം ദിനം ഡോ.ആനയടി ധനലക്ഷ്മിയുടെ സംഗീത കച്ചേരി ആസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവമായി. ചാരുകേശി രാഗത്തില്‍ ആദി താളത്തില്‍ ആലപിച്ചാണ് കച്ചേരി തുടങ്ങിയത്.തുടര്‍ന്ന് ത്യാഗരാജന്‍ രചിച്ച മനവ്യാള കിം എന്ന കൃതി നളിനകാന്തി രാഗത്തില്‍ ആദി താളത്തില്‍ പാടി. ശുഭപന്തുവരാളിയില്‍ എന്നാളു എന്ന കൃതിയാണ് പിന്നീട് പാടിയത്.തുടര്‍ന്ന് വിഘ്‌ന രാജ എന്ന കൃതി ശ്രീരഞ്ചിനി രാഗത്തില്‍ ആദിതാളത്തില്‍ ആലപിച്ചു. പദ്മാ കൃഷ്ണന്‍ (വയലിന്‍), വൈപ്പിന്‍ സതീഷ് (മൃദംഗം), മങ്ങാട് പ്രമോദ് (ഘടം), പറവൂര്‍ ഗോപകുമാര്‍ (മുഖര്‍ ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി.

Post a Comment

Previous Post Next Post