അസ്സബാഹ് അറബിക് കോളേജ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


 ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാബിൻ്റെഉദ്ഘാടനം ഡോക്ക്‌ടർ അബ്ദുൽ ഹസീബ് മദനി നിർവഹിച്ചു.ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും അത് സംരക്ഷിക്കാൻ അസ്സബാഹ് നടത്തുന്ന പ്രയത്നങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു .ക്യാമ്പിൽ ജനറൽ മെഡിസിൻ,ശിശുരോഗം,ഗൈനക്കോളജി,ഓർത്തോ എന്നീ വിഭാഗങ്ങളിലായി .300.ഓളംരോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിച്ചു.ഡോ.റഹിം മൂസക്കുട്ടി,ഡോ വരുൺ,ഡോ.ഫാദിൽ,നവാസ് പി,ആശിഖ് നന്നംമുക്ക്,എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.കുഞ്ഞി മുഹമ്മദ് പന്താവൂർ, ഹസ്സൻ മാസ്റ്റർ,പി.പി.എം.അഷറഫ്,എന്നിവർ പ്രസംഗിച്ചു വി.മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു.കെ.ഹമീദ് മാസ്റ്റർ സ്വാഗതവും, പി.ഐ മുജീബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post