യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച് പണവും വസ്തുക്കളും തട്ടിയെടുത്ത സംഭവത്തിൽ യുവതി അടക്കം പിടിയിൽ.
വലപ്പാട് ബീച്ച് ഇയ്യാനി ഹിമ ( 25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് പിടിയിലായത്. കേസിൽ മറ്റൊരാളെ കൂടി പിടികൂടാനുള്ളതായാണ് പൊലീസ് വിശദമാക്കിയത്.
ഡിസംബർ 23 ന് രാത്രി 9 നാണ് നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് ഇവർ വിളിച്ചുവരുത്തി യുവാവിനെ മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപയും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരുന്ന മാലയും ബലമായി തട്ടിയെടുത്തത്.
Tags:
STATE NEWS


