ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കുന്നംകുളം കിഴൂർ പൂരം സംയുക്ത ഉത്സവ ആഘോഷകമ്മിറ്റിക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.അടുത്ത ദിവസങ്ങളിൽ തുടർനടപടി ഉണ്ടാകും.. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പ് കേസെടുക്കുന്നത്.. രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചിനും ഇടയിൽ ആനകളെ എഴുന്നുള്ളിച്ച് റോഡിലൂടെ നടത്തരുതെന്ന് ഹൈകോടതി നിർദ്ദേശമുണ്ട്. ഇവിടെ ചില പൂരങ്ങൾ ഉച്ചയ്ക്ക് ഒരു മണിയോടെ എഴുന്നള്ളിച്ചിരുന്നു. ഇതെല്ലാം കാണിച്ചുകൊണ്ടാണ് കേസ്... എന്നാൽ പൂരവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് ആദ്യഘട്ടത്തിൽ കേസ് ചാർജ് ചെയ്തിട്ടില്ല. ഇനി തുടർന്നങ്ങോട്ട് കുന്നംകുളം മേഖലയിൽ നിരവധി ഉത്സവ ആഘോഷങ്ങൾ നടക്കാനിരിക്കുകയാണ്. ഇവർക്കെല്ലാം തന്നെ വനം വകുപ്പിന്റെ ഈ കേസ് ഒരു മുന്നറിയിപ്പാവുകയാണ്..


