എടപ്പാൾ: വിശിഷ്ട വ്യക്തിത്വമുള്ള കുട്ടികൾക്ക് മതിയായ അവസരം നൽകി ചേർത്തുപിടിച്ച് മുഖ്യധാരയിൽ എത്തിക്കുക എന്ന സന്ദേശം ഉൾക്കൊണ്ട് വട്ടംകുളം സിപി എൻ യു പി സ്കൂളിൽ ലോക ഭിന്നശേഷി ദിനാഘോഷം നടന്നു. കളറിംഗ്, ചിത്രരചന, പോസ്റ്റർ രചന, പാട്ട് ,ഡാൻസ്, മൈമിംഗ് തുടങ്ങിയ കലാപരിപാടികൾ നടന്നു. കൂടാതെ ഭിന്നശേഷി ദിനാചരണ വിളംബര റാലിയും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് എം എ നവാബ് നിർവഹിച്ചു. പ്രധാന അധ്യാപിക കെ വി നസീമ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി .സജി ,സ്പെഷ്യൽ ട്രെയിനർ സി ടി ഷാനു ,ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.