ഇന്ത്യൻ ബാങ്ക് കുന്നംകുളം ശാഖയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് ഇലക്ട്രിക് സ്കൂട്ടറുകളും, ഫാനുകളും നൽകി. ചെയർപേഴ്സൺ സീത രവീന്ദ്രൻ ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ പ്രദീപ് കുമാറിൽ നിന്ന് വാഹനങ്ങളുടെ താക്കോൽ ഏറ്റുവാങ്ങി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.എം സുരേഷ് ഫാനുകളും ഏറ്റുവാങ്ങി. രണ്ട് ഇലക്ട്രിക് സ്കൂട്ടറുകളും, മൂന്ന് ഫാനുകളുമാണ് നഗരസഭയ്ക്ക് നൽകിയത്.
സ്കൂട്ടർ നഗരസഭയുടെ ദിവസേനയുള്ള ആവശ്യങ്ങൾക്കും, ഫാനുകൾ ഗ്രീൻപാർക്കിലെ എം.സി.എഫിലേക്കും ഉപയോഗിക്കും.


