കേരള മുനിസിപ്പൽ & കോർപ്പറേഷൻ പെൻഷനേഴ്സ് കോൺഗ്രസ്‌ ഇരിങ്ങാലക്കുട മേഖല യോഗം സംഘടന ജില്ലാ പ്രസിഡന്റ് വിജയൻ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു

 

കേരള മുനിസിപ്പൽ & കോർപ്പറേഷൻ പെൻഷനേഴ്സ് കോൺഗ്രസ്‌ ഇരിങ്ങാലക്കുട മേഖല യോഗം സംഘടന ജില്ലാ പ്രസിഡന്റ് വിജയൻ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു


. മേഖല വർക്കിംഗ്‌ പ്രസിഡന്റ് രാജ്മോഹനൻ വെള്ളാങ്ങല്ലൂർ അദ്ധ്യക്ഷനായി.ശമ്പളവും, പെൻഷനും പരിഷ്കരിക്കാൻ ഉടൻ കമ്മിഷനെ നിയമിക്കുവാനും,.നഗരങ്ങളിലെ മാലിന്യകൂമ്പാരങ്ങളിൽ നിരവധി രോഗാണുക്കളെ പ്രതിരോധിച്ച് ജോലി ചെയ്തു രോഗങ്ങളാൽ അവശരായ കണ്ടിജന്റ് ജീവനക്കാർക്ക് മിനിമം പെൻഷൻ 20000രൂപയാക്കി ഉയർത്താനും, 25000രൂപക്ക് താഴെ പെൻഷൻ പറ്റുന്ന കണ്ടിജന്റ് പെൻഷൻക്കാരെ ബി. പി. എൽ. ലിസ്റ്റിൽ ഉൾപ്പെടുത്തുവാനും യോഗം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.


ഇരിങ്ങാലക്കുട സർവിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. വിജയൻ ഇളയേടത്തിനെ യോഗം ആദരിച്ചു.

 സുബ്രഹ്മണ്യൻ. എം. കെ, ചന്ദ്രൻ മനവളപ്പിൽ, വേലായുധൻ. എം. കെ, രാജൻ. പി. കെ, ലില്ലിബാബു, ഷൈലജ മുകുന്ദൻ, സെലീന ഊരകം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post