ചാലിശേരി ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക പൗർണ്ണമി വായനശാലയുടെ നേതൃത്വത്തിൽ നിയമ വഴി സെമിനാർ നടത്തി.


ചാലിശേരി ടി.പി. ഉണ്ണികൃഷ്ണൻ സ്മാരക പൗർണ്ണമി വായനശാലയുടെ നേതൃത്വത്തിൽ നിയമ വഴി സെമിനാർ നടത്തി.രാജ്യം സ്വാതന്ത്രാം നേടിയതിൻ്റെ '75-ാം വാർഷീകത്തിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ പൗരധർമ്മവും നിയമ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്   നിയമ വഴി എന്ന പേരിൽ സെമിനാർ നടത്തിയത്സി എസ് ബി സീനിയർ മാനേജറും വായനശാല രക്ഷാധികാരിയുമായ കെ. കെ സുരേഷ് ബാബു സെമിനാർ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ കെ ദാസൻ അധ്യക്ഷനായി.രാജ്യത്തെ പൊതു നിയമങ്ങളെക്കുറിച്ച് പൗരന്മാർ അറിഞ്ഞിരിക്കേണ്ടതിൻ്റെ ആവശ്യകതയെ പറ്റി കേരള പോലീസ് സ്റ്റേറ്റ് ഇൻ്റലിജൻസ് വീങ്ങിലെ അഡീഷണൽ സബ് ഇൻസ്പെക്ടർ  കെ.എ രാമകൃഷ്ണൻ പ്രഭാഷണം നടത്തി.ഇന്ത്യൻ ഭരണഘടന എന്ന വിഷയത്തിൽ നിയമവിദ്യാർത്ഥിയും രക്ഷാധികാരിയുമായ .കെ.കെ കുമാരൻ ,  നിയമ വിദ്യാർത്ഥി അനിത മണികണ്ഠൻ എന്നിവർ  പോസ്കോ വിഷയത്തിൽ ക്ലാസ്സെടുത്തു. ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി  ഗായത്രി രാമകൃഷ്ണൻ ക്വിസ് മത്സരം നയിച്ചു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണവും കേക്ക് മുറിച്ച് ക്രിസ്മസ്  ആഘോഷവും നടത്തി.വായനശാല സെക്രട്ടറി കെ. കെ പ്രഭാകരൻ   സ്വാഗതവും യുവജനവേദി കൺവീനർ കെ.സി നി്മേഷ്  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post