നിരവധി തവണയാണ് തീയ്യതി നീട്ടി നൽകിയത്. ഇപ്പോഴിതാ സൗജന്യമായി ആധാർ പുതുക്കാൻ ഉള്ള സമയപരിധി അവസാനിക്കാറായി.ഇനി ഒരാഴ്ച കൂടിയാണ് ആധാർ സൗജന്യമായി പുതുക്കാനുള്ള അവസരം. 2024 ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്ന് യൂണിക്ക് ഐഡൻറ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)അറിയിച്ചു.മൈആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.
എന്നാൽ സമയപരിധി അവസാനിച്ചാലും ഫീസ് നൽകി ആധാർ വിവരങ്ങൾ പുതുക്കാനാകും. മുൻപ് നിരവധി തവണയാണ് ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയ്യതി നീട്ടിയത്. ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ കാർഡ് ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം.
പേര്,ജനനതീയ്യതി,
അഡ്രസ്, മറ്റ് വിവരങ്ങൾ തുടങ്ങിയ എല്ലാം ഓൺലൈനായി യുഐഡിഎഐ വെബ്സൈറ്റിൻ്റെ
പോർട്ടലിൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം.
അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ ആണ് ഉൾപെടുത്തേണ്ടതെങ്കിൽ ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും.2016 ലെ ആധാർ എൻറ്റോൾമെന്‍റ്, അപ്ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ ആധാർ എൻറ്റോൾമെന്‍റ് തീയതി മുതൽ പത്ത്
വർഷത്തിലൊരിക്കൽ അവരുടെ ഐഡൻറ്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെൻറ്റുകൾ എന്നിവ അപ്ഡേറ്റ് ചെയ്യണം . കൂടാതെ കുട്ടികളിൽ അഞ്ച് വയസിനും 15 വയസിനും ഇടയിൽ അവരുടെ ആധാർ കാർഡിൽ വിവരങ്ങൾ ഉൾപ്പെടുത്തണം.പത്തുവർഷം മുമ്പ് ആധാർ കാർഡ് ലഭിച്ച് അപ്ഡേറ്റുകളൊന്നും വരുത്താത്തവർ വിവരങ്ങൾ പരിഷ്കരിക്കാൻ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിർദേശം.


