വീട്ടിൽ മാർക്കറ്റിംഗിനായി എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് മണത്തല പളളിത്താഴം സ്വദേശിയെ അറസ്റ്റ് ചെയ്തു


 വീട്ടിൽ മാർക്കറ്റിംഗിനായി എത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ചാവക്കാട് മണത്തല പളളിത്താഴം സ്വദേശി തെരുവത്ത് പീടിയേക്കൽ ഹംസു മകൻ അലിക്കുട്ടി (60)നെ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ വി.വിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ അലിക്കുട്ടിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്‌ടർ പ്രീത ബാബു, അനിൽകുമാർ. പി.എസ്, എ.എസ്.ഐ. മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ് ഇ.കെ., സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post