ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പൊടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ നസറുദ്ദീനാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ 10.30 ടെയായിരുന്നു സംഭവം. കുന്നംകുളം വടക്കാഞ്ചേരി റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് പാലമരത്തിൻ്റെ കൊമ്പ് ഒടിഞ്ഞു വീഴുകയായിരുന്നു. ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ല.
ശക്തമായ മഴയിൽ കുന്നംകുളത്ത് മരക്കൊമ്പൊടിഞ്ഞ് ഓട്ടോറിക്ഷയ്ക്ക് മുകളിൽ വീണു, ഡ്രൈവർക്ക് പരിക്ക്
byWELL NEWS
•
0