കുട്ടികളിലെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക ബുദ്ധിവികാസം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിദ്യാലയങ്ങളിൽ ഹെൽത്തി കിഡ്സ് പദ്ധതി ആവിഷ്കരിക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ഹെൽത്ത് കിഡ്സ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 55 വിദ്യാലയങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ പ്ലാൻ ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്കൂളിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നത്. ഇതോടൊപ്പം സ്കൂളിൽ സജ്ജമാക്കിയ കുട്ടികളുടെ പാർക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെൽത്തി കിഡ്സ് പദ്ധതി സ്റ്റേറ്റ് ഹെഡ് ഹരി പ്രഭാകരൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, ഹെഡ്മാസ്റ്റർ ഗോകുൽദാസ്, പിടിഎ ഭാരവാഹികൾ, തദ്ദേശ സാരഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


