വെള്ളറക്കാട് ആദൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് പണം കവർന്ന പ്രതികളെ എരുമപ്പെട്ടി പോലീസ് പിടികൂടി


 വെള്ളറക്കാട് ആദൂരിൽ സ്‌കൂട്ടർ യാത്രക്കാരനെ വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ച് പണം കവർന്ന പ്രതികളെ എരുമപ്പെട്ടി പോലീസ് പിടികൂടി എയ്യാൽ സ്വദേശികളായ കറുപ്പും വീട്ടിൽ മുഷ്താഖ് (26), തെസ്‌രിഫ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 27-ാം തിയ്യതി വൈകീട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. ആദൂർ കള്ള് ഷാപ്പിന് മുന്നിൽ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനായി നിന്നിരുന്ന ആദൂർ സ്വദേശി കറുപ്പം വീട്ടിൽ സുധീർ (47) നെയാണ് പ്രതികൾ ആക്രമിച്ച് പണം കവർന്നത്. വഴിയിൽ തടഞ്ഞു നിർത്തി സ്കൂട്ടറിന്റെ ചാവി ഊരിയെടുക്കുകയും ചോദ്യം ചെയ്ത സുധീറിനെ ഇടിക്കട്ട പോലുള്ള ആയുധം വെച്ച് തലയിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തു.

Post a Comment

Previous Post Next Post