ആർത്താറ്റ് കൊലപാതകം; കണ്ണന്‍ എത്തിയത് ആയുധവുമായി; കൊലപാതകം ആസൂത്രിതം; പോലീസ്.


 ആർത്താറ്റ് കൊലപാതകം; കണ്ണന്‍ എത്തിയത് ആയുധവുമായി; കൊലപാതകം ആസൂത്രിതം; പോലീസ്.



ആർത്താറ്റ് വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കണ്ടെത്തൽ. കൊല്ലപ്പെട്ട സിന്ധുവിന്റെ സഹോദരീ ഭർത്താവ് കണ്ണൻ എത്തിയത് ആയുധവുമായെന്ന് പോലീസ്. പ്രതിക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ബാധ്യയുണ്ടായിരുന്നുവെന്നും ഇതിന് പരിഹാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുണ്ട് മുതുവറയിലെ വീട്ടിൽ നിന്ന് പ്രതി കണ്ണൻ വൈകിട്ട് ആറ് മണിയോടെ പുറപ്പെട്ട് ആർത്താറ്റ് സിന്ധുവിന്റെ വീട്ടിലേക്ക് രാത്രി ഏഴുമണിയോടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങുകയായിരുന്നു. ഭർത്താവ് മണികണ്‌ഠൻ പുറത്ത് പോയ തക്കം നോക്കി ഇയാൾ വീട്ടിലെത്തി സ്വർണ്ണം കവരുകയായിരുന്നു ലക്ഷ്യം. ഇതിനിടിയിലാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. അടുക്കളയിൽ പണിയെടുത്തിരുന്ന സിന്ധുവിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുകയായിരുന്നു. കൊലപാതകം നടന്ന് ഒരുമണിക്കൂറിനുള്ളിൽ നാട്ടുകാരുടെ സഹായത്തോടെ കണ്ണനെ ആനായ്ക്കൽ ചീരംകുളം ക്ഷേത്രത്തിനു സമീപത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കൊലപാതകം പുറത്തറിയുന്നത്. ഭർത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങൾ പൊടിക്കുന്ന സ്ഥാപനവും വീടിനു സമീപം പ്രവർത്തിക്കുന്നുണ്ട്. പണികൾ കഴിഞ്ഞ് മണികണ്ഠൻ വീട്ടിൽനിന്ന് പുറത്തുപോയസമയത്തായിരുന്നു കൊലപാതകം. മണികണ്ഠൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അടുക്കളയിൽ സിന്ധുവിനെ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ് തൃശ്ശൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധൻ ബാലകൃഷ്ണ‌ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്

Post a Comment

Previous Post Next Post