കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലംകോട് യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.

 

ചങ്ങരംകുളം :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലംകോട് യൂണിറ്റ് മുപ്പത്തിമൂന്നാമത് വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ചിയ്യാന്നൂർ ജി എൽ പി സ്കൂളിൽ നടന്ന സംഗമം ശിവശങ്കരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ടി. കൃഷ്ണൻ നായർ പതാക ഉയർത്തി. പ്രസിഡന്റ് ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോക്ടർ അബ്ദു റഹീം മൂസ കുട്ടി, വി കെ ഷണ്മുകൻ മാസ്റ്റർ, പി വി ഇത്താമ്മ ടീച്ചർ, സി പി മുഹമ്മദ്‌ മാസ്റ്റർ എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു. വി വി ഭരതൻ, ടി വി സുബൈദ എന്നിവർ സംസാരിച്ചു. പി എം സതീശൻ സ്വാഗതവും ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി ചങ്ങരംകുളം ഓർക്കിഡ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.

Post a Comment

Previous Post Next Post