ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടി, ആയിഷ പഠനത്തിലും കലയിലും മിടുക്കി; മോര്‍ച്ചറിക്ക് മുന്നില്‍ നിറകണ്ണുകളുമായി ടീച്ചര്‍*

 

രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടി.പഠനത്തിലും കലയിലും മിടുക്കി.


ചേതനയറ്റ് കിടക്കുന്ന ആയിഷയെ കാണാന്‍ ടീച്ചര്‍ക്ക് മനക്കരുത്തുണ്ടായില്ല. ആയിഷയെ അവസാനമായി ഒരു നോക്കു കാണാന്‍ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് ഓടിയെത്തിയതാണ് ക്ലാസ് ടീച്ചര്‍ നിത്യ. നാടിന്റെ പൊന്നോമനകളായ നാലു വിദ്യാര്‍ഥിനികളുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെ വിറങ്ങലിച്ച്‌ നില്‍ക്കുകയാണ് നാടും നാട്ടുകാരും. എവിടെയും ഉള്ളുപിടക്കുന്ന നൊമ്ബരകാഴ്ചകളാണ്.


രണ്ടാം ക്ലാസ് മുതല്‍ 8 വരെ സ്‌കൂളില്‍ നടക്കുന്ന ഒപ്പനമത്സരങ്ങളില്‍ സ്ഥിരം മണവാട്ടിയാകുന്നത് ആയിഷ ആയിരുന്നുവെന്നു വിതുമ്ബിക്കൊണ്ടു ബന്ധു സബിത പറഞ്ഞു. ശ്രീകൃഷ്ണപുരത്തു നടന്ന പാലക്കാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലും പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post