സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റിന് റെക്കോഡ് വില്പന.


 തിരുവനന്തപുരം.സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റിന് റെക്കോഡ് വില്പന. ഇതുവരെ 16 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. ആവശ്യമനുസരിച്ച് ടിക്കറ്റിന്റെ അച്ചടി വർധിപ്പിക്കും. ഭാഗ്യക്കുറിക്ക് 400 രൂപയാണ് വില. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ വില്പന നടക്കുക. രണ്ടാം സമ്മാനമായ ഒരു കോടി 20 പേർക്ക് വീതം ലഭിക്കും.


10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നുവീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം ലഭിക്കും. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് ഒരുഘട്ടത്തിൽ ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ അച്ചടി നിർത്തിയിരുന്നു. പിന്നീട് പുനഃരാരംഭിക്കുകയായിരുന്നു. നറുക്കെടുപ്പിൽ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങൾ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.

Post a Comment

Previous Post Next Post