NAAC അക്രഡിറ്റേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരെ ആദരിച്ചു

 

വെളിയങ്കോട്: എംടിഎം കോളേജിന് ആദ്യ ഘട്ടത്തിൽ തന്നെ NAAC അക്രഡിറ്റേഷൻ B++ ഗ്രേഡ് ലഭിച്ചതിന്റെ ഭാഗമായി NAAC അക്രഡിറ്റേഷൻ പ്രവർത്തനങ്ങളിൽ സജീവമായവരെ മാനേജ്‌മെന്റ് ആദരിച്ചു. പ്രിൻസിപ്പൽ ജോൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ ഉദ്ഘാടനം ചെയ്തു. കോളേജിലെ മുഴുവൻ സ്റ്റാഫും വിദ്യാർത്ഥികളും ആത്മാർഥമായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ മികച്ച നേട്ടം കൈവരിക്കാനായതെന്നും വെളിയങ്കോട് പെരുമ്പടപ്പ് മാറഞ്ചേരി പഞ്ചായത്തുകളിലേയും ചാവക്കാട് മുതൽ പൊന്നാനി വരെയുള്ള തീരദേശ മേഖലയിലുള്ളവർക്കും ഏറ്റവും അടുത്ത് പഠിക്കാവുന്ന കോളേജെന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കൂടി കിട്ടിയതിൽ നമുക്കെല്ലാം അഭിമാനിക്കാം എന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ രാജേന്ദ്രകുമാർ, IQAC കോർഡിനേറ്റർ സിഎം സുലൈഖ, ഡിപ്പാർട്ടൻറ് HoD മായാരായ മായ.സി, ഫൗഷിബ.പികെഎം, അബ്ദുൾ വാസിഹ്, ക്രൈറ്റീരിയ കോർഡിനേറ്റർമാരും ഓഫീസ് സ്റ്റാഫും പ്രവർത്തനുഭവങ്ങൾ പങ്കുവെച്ചു. കേരള സ്റ്റേറ്റ് പാരാഒളിമ്പിബ്സിൽ രണ്ടു സ്വർണ്ണമെഡലും ഒരു വെള്ളിമെഡലും വാങ്ങിയ അധ്യാപകനും, എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ആഷിക് എൻപിയെ ആദരിച്ചു. NAAC അക്രഡിറ്റേഷൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും ഫലകവും വിതരണം ചെയ്തു. IQAC ജോയിങ് കോർഡിനേറ്റർമാരായ ഷുഹൈബ് സ്വാഗതവും റസീന നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post