എംഎൽഎയുടെ 2023 - 24 ലെ പ്രത്യേക വികസന നിധിയിൽ നിന്നും ഏരുമപ്പെട്ടി പോലീസ് സ്റ്റേഷനിലേക്ക് അനുവദിച്ച കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിതരണോദ്ഘാടനം നിർവ്വഹിച്ചു. 10 ലക്ഷം രൂപ അനുവദിച്ച പദ്ധതിയുടെ നിർവ്വഹണ ചുമതല തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കായിരുന്നു. 5 ലാപ്ടോപ്, 5 ഡെസ്ക്ടോപ് കമ്പ്യൂട്ടറുകൾ, 2 കാമറ തുടങ്ങിയവയാണ് വിതരണം ചെയ്തത്.
ചടങ്ങിൽ കമ്മീഷണർ ആർ ഇളങ്കോ ഐപിഎസ്, ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ, പഞ്ചായത്ത് വൈ. പ്രസിഡന്റ് ബിന്ദു ഗിരീഷ്, എസ് എച്ച് ഒ ലൈജുമോൻ തുടങ്ങിയവർ സംസാരിച്ചു