സീനിയേഴ്സ് നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെ നടക്കും

കുന്നംകുളം : സീനിയേഴ്സ് നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളം ജി എം ബി എച്ച് എസ് സ്കൂളിൽ ജനുവരി 31 മുതൽ ഫെബ്രുവരി 3-ാം തീയതി വരെ നടക്കും .
ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി അബ്ദുൾ റഹ്മാൻ നിർവഹിക്കും. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് , റവന്യൂ വകുപ്പ് മന്ത്രി എം .കെ രാജൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിൻസ്, എംഎൽഎ എ.സി മൊയ്തീൻ, നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.കേരള കോൺഗ്രസ് (എം) ഹൈപവ്വർ കമ്മിറ്റിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, ഐപിഎസ് റിട്ട.ഐജിപി പഞ്ചാബ് പ്രസിഡണ്ട് എൻഎംഎഎ സുരേഷ് ശർമ്മ , എൻഎംഎ എ സെക്രട്ടറി രാംപാൽ ശർമ്മ എന്നിവർ ചടങ്ങിൽ പങ്കെടുക്കും . 2500 ൽപരം നാഷണൽ & ഇൻ്റർനാഷണൽ കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post