ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ജനുവരി 4ന് തുടക്കമാവും


ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ജനുവരി 4ന് തുടക്കമാവും

ഞാങ്ങാട്ടിരി ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ ജനകീയ വായനശാലയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ജനുവരി 4ന് തുടങ്ങുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കൂറ്റനാട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14000 പുസ്തകങ്ങളും 300 ലേറെ സജീവാംഗങ്ങളുമുള്ള വായനശാലയിൽ ബാലവേദി, യുവത വനിതാവേദി, വയോജന വേദി എന്നിവ പ്രവർത്തിച്ചു വരുന്നുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ജനുവരി 4ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്യും. സിനിമാ പിന്നണി ഗായിക രാധിക അശോക് മുഖ്യാതിഥിയായി പങ്കെടുക്കും.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ജയ അധ്യക്ഷയാവും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് ടി.കെ നാരായണദാസ്, മുൻകാല വായനശാല പ്രവർത്തകരെ ആദരിക്കും. നൃത്ത നൃത്യങ്ങൾ, സംഗീത നിശ, ഫാഷൻ ഷോ, 'പണയം' എന്ന നാടകം തുടങ്ങിയ പരിപാടികൾ അരങ്ങുണർത്തുമെന്ന്

സ്വാഗത സംഘം ഭാരവാഹികളായ പി.കെ ജയ, എ.കൃഷ്ണകുമാർ, കെ.രമണൻ, പി.വി രാമദാസ്, ടി.കെ ഹരീഷ് എന്നിവർ അറിയിച്ചു.

Post a Comment

Previous Post Next Post