ചാലിശ്ശേരി ബ്ലോക്ക് പിഎച് സി യിൽ അശ്വമേധം 6.0 തൃത്താല ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.


 തൃത്താല ബ്ലോക്ക് പഞ്ചായത്ത് അശ്വമേധം 6.0 ഗൃഹസന്ദർശനം നടത്തി.

ചാലിശ്ശേരി ബ്ലോക്ക് പിഎച് സി യിൽ അശ്വമേധം 6.0 തൃത്താല ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധന്യ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ എത്തുന്ന സന്നദ്ധപ്രവർത്തകരോട് സഹകരിക്കാനും രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിന് നേതൃത്വം വഹിക്കാനും എല്ലാവരും തയ്യാറാകണമെന്ന് ഉദ്ഘാടക ആവശ്യപ്പെട്ടു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിയ അധ്യക്ഷയായി.


യോഗത്തിൽ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോക്ടർ മൊയ്തീൻ പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. ഗൃഹ സന്ദർശനത്തിലൂടെ കുഷ്ഠരോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തി രോഗനിർണയം നടത്തി, ചികിത്സ ലഭ്യമാക്കുന്ന പരിപാടിയാണ് അശ്വമേധം. ഈ പ്രോഗ്രാം വിജയിപ്പിക്കേണ്ടത് പ്രാധാന്യം മെഡിക്കൽ സൂപ്രണ്ട് വിശദീകരിച്ചു.


 ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കമ്മുണ്ണി സ്വാഗതവും ചാലിശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post