ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാ ജു(70) അന്തരിച്ചു. ചെന്നൈയിലെ സ്വകാ ര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്‌ച വൈകുന്നേരമായിരുന്നു അ ന്ത്യം.സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത വിയ റ്റ്നാം കോളനിയിലെ റാവുത്തർ എന്ന വേ ഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിത നാണ് വിജയ രംഗരാജു. കഴിഞ്ഞ ആഴ്ച ഹൈദരാബാദിലെ ഷൂട്ടിംഗിനിടെ ഇദ്ദേഹ ത്തിന് ഹൃദയഘാതം അനുഭവപ്പെട്ടിരുന്നു.
തുടർന്ന് ചികിത്സയ്ക്കായി ചെന്നൈയി ലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭ വിച്ചത്. തെലുങ്ക്, മലയാളം സിനിമകളിലാ യി വില്ലൻ വേഷങ്ങളിൽ തിളങ്ങിയ വിജയ രംഗരാജു നിരവധി സഹനടന്റെ വേഷങ്ങ ളും ചെയ്തു.നന്ദമുരി ബാലകൃഷ്ണയുടെ ഭൈരവ ദ്വീ പം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. സംസ്കാരം ചെന്നൈയിൽ നടത്തും.